അങ്ങെനെ ഇ.ശ്രീധരനും പരാജിതരുടെ കൂട്ടതിലൊട്ടു?

Sreedharan kochi metro delay

കേരളമേ നീ നീ വിണ്ടും അഭിമാനിക്കു . ഒരു അപരാജിതനെന്നു  അഹങ്കരിച്ചവനെ കൂടി തോലിപിച്ചു നീ. പാമ്പൻ  പാലവും ഡെൽഹി മേട്രോയും ഒന്നുംമല്ല മനുഷ്യാ !. ഈ ടൈപ്പ് അഹങ്കാരവും ആയി ഞങ്ങളുടെ അടുതോട്ടു വന്നേക്കരുത്. 3 വർഷം കൊണ്ട് മെട്രോ റെയിൽവേ , അതും കേരളത്തില, ഇതേ കർത്താവെ ഇതിയാനെ ഒന്നും ബോധം ഒന്നും ഇല്ലേ?

ആദ്യം പോയ്‌ 3 വര്ഷം കൊണ്ട് ഒരു കിലോ മീറ്റർ റോഡു പണിതു നോക്ക്. എന്നിട്ട് ഈ പണിക്കു ഇറങ്ങു. കഷ്ടം വെറുതെ വഴിയിൽ കിടന്ന വയ്യാവേലി ‘അവിടെയും ഇവിടെയും’ എടുത്തു വെക്കരുത്.

ആദ്യം താങ്കൾ താഴെപറയുന്ന കാര്യങ്ങൽ , ചെയ്യാവുന്നത്

1. ഹർത്താൽ: ആഴ്ചയിൽ 3 മുന്ന് വീതം , പിന്നെ 3 ദിവസം അവധി (ശനി / ഞായർ ). പിന്നെ യോഗം ഉണ്ടെകിൽ പ്രതിഷേധ റാലി. അതുകൊണ്ട്  തങ്ങളുടെ സമയ വിന്ന്യാസം ഇതിനനുസരിച്ച് മാറ്റു.

2. സ്ഥലം ഏറ്റെടുക്കൽ: സര്ക്കാര് കാശും കൊടുകില്ല, ജനങ്ങള് സ്ഥലവും കൊടുക്കില്ല. പറ്റുവെങ്കിൽ പറ സ്ഥലം പൂര്ണമായി തന്നാലെ തുടങ്ങുമെന്ന്. പിന്നെ ആരും ഒന്നും  പറയില്ല.ഒരിക്കലും നടക്കതും ഇല്ല

3. നോക്ക് കുലി : ഇതു കേരളത്തിന്റെ അവിഭാജ്യ ഘടകം ആണ്. ഒരു കാര്യം ചെയ്യ്. ഒന്നുകിൽ മെട്രോ പണി എവമാരെ ഒന്ന് പഠിപിച്ചു പണിയിക്കു. പിന്നെ നോക്ക് കൂലി എന്ന് പറഞ്ഞോണ്ട് ഒരു നാറിയും വരില്ല. ഇല്ലേ മെട്രോയുടെ ബജറ്റ് ഇന്റെ 50% കൂട്ടി നോക്ക് കൂലി  ആദ്യം അങ്ങ് കൊടുക്ക്‌.

4.കോണ്ട്രാക്റ്റ് പുതുക്കി, ഒരു നിബന്ധന അങ്ങ് വേക്ക്. പറയുന്ന സമയത്ത് വേണ്ടതി കിട്ടിയില്ലേ സര്ക്കാര് 1% വെച്ച് ദിവസം പിഴ കൊടുക്കണം. ഇതൊക്കെ ആദ്യം സമ്മദിചവന്റെ  വീട്ടിൽ നിന്ന് ഈടാക്കു.

സുഹൃത്തുക്കളെ, നമ്മൾ ഒന്നായാൽ മാത്രമേ ഇതിൽ ഒരു വീണ്ടു വിചാരം ഉണ്ടാവു, ഇത് നമ്മുക്ക് വേണ്ടിയാണു , അല്ലാതെ ഇ.ശ്രീധരനു വേണ്ടിയല്ല. നമ്മുക്ക് വേണ്ടി നമ്മുടെ, അടുത്ത തലമുറയ്ക്കായി, നമ്മൾ  ശബ്ദം ഉയർത്തു

നല്ലൊരു നാളെക്കായി കരങ്ങൾ ഉയർത്തു . ജയ് ഹിന്ദ്‌

 ഇ.ശ്രീധരന്‍: ഇങ്ങനെ ഒക്കെ പറഞ്ഞതിന് ക്ഷമ ചോദിക്കുന്നു. എങ്ങനെ എങ്കിലും നമ്മുടെ നാടിനെ നന്നാക്കിയേ പറ്റു.
എന്നെ പ്രകോപിച്ച വാർത്ത‍: http://www.mangalam.com/latest-news/155810
Subin George