അളിയാ ഞാന്‍ റെഡി. എന്നെ ഒന്നു പറ്റിച്ചു തായോ!!!

മലയാളികള്‍ ഒരിക്കല്‍ കുടി അവരുടെ ബുദ്ധി തെളിയിച്ചിരിക്കുന്നു. അതും അതി സമര്‍ഥമായി തന്നെ.വീണ്ടും ഒരു തട്ടിപ്പും കൂടെ. പുതിയത പ്ലാറ്റ്‌ തട്ടിപ്പ്. എന്തോ  ആപ്പിള്‍( അതോ അപ്പിലോ !!) എന്ന്  പറഞ്ഞു ഏതോ ക്ണാപ്പന്‍ പത്തായിരം പേരുടെ കാശുമായി പോയ്‌. എന്നാലും ഒരു  കാര്യം ഉണ്ട്, നമ്മുക്ക് കക്കാനേ അറിയൂ നിക്കാന്‍ പണ്ടേ അറിയതില്ലല്ലോ. അതിനിപ്പോ ഉദാഹരം പറഞ്ഞാന്‍ ആപ്പിള്‍ തുടങ്ങി പ്രിഥ്വിരാജ് വഴി സതോഷ്‌ മാധവന്‍ കൂടെ ഒന്ന് പോയി ഒന്ന് നോക്കിയാല്‍ അറിയാം.

എനിക്കറിയാല്‍ മേലാത്തതു നമ്മള്‍ എന്തെ എത്ര കൊണ്ടാലും പഠിക്കാത് എന്താണ് എന്ന്?. എനിക്ക് തോന്നുന്നു നമ്മുടെ “എങ്ങാനും ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ” എന്നാ സ്വഭാവ വിശേഷം ആണ് എന്ന് തോന്നുന്നു. അത് നമ്മുടെ ജീനില്‍ കര്‍ത്താവ് അസുയ, അഹങ്കാരം, വിട്ടു തുടങ്ങിയ നമ്മുടെ മനോഹരം മല്ലു വികാരങ്ങളുടെ കൂടെ ആഡ് ചെയ്തുഎന്ന് തോന്നുന്നു.  ടെക്നിക്കല്‍ ആയി പറഞ്ഞാല്‍ ഇതു “ചോള് കൊടുത്ത് ചോള വാങ്ങുക”  എന്നാ ഗണത്തില്‍ വരുക.

 

നോക്കിയാല്‍ ഈ ടൈപ്പ് ഉടായിപ്പ് ആരു തോടങ്ങിയാലും നമ്മളും കാണും അവിടെ. എന്തിനീനു ചോദിച്ചാല്‍ തട്ട് കൊള്ളാനും കൊടുക്കാനും. ഈ ലോകത്തുള്ള സകലമാന ഉധായിപ്പും ശരിക്കും പരിക്ഷിവാനുള്ള സ്ഥലം ആണ് ഇതു. ഈ ടൈപ്പ് ഐടീയ എല്ലാം എവിടുന്നു കിട്ടുന്നു ആവൊ? . ഞാനും കുറെ കാലം ആയി ഇത്തരം സാധനം തപ്പി നടക്കു ആയിരുന്നു. അറ്റ്ലീസ്റ്റ് സ്വന്തമായിട് ഇല്ലച്ചാ ആരെങ്കിലും ഐടീയ ഓടെ കിട്ടും എന്ന് വിചാരിച്ചു എത്ര കാലമായി “സാധനം കയ്യിലുണ്ടോ എന്ന് പറഞ്ഞു നടക്കുന്നു”. എന്താ പ്രയോജനം.  പട്ടി ചന്തക്കു പ്രോയച്ചാല്‍ എന്താകിട്ടുക ശിവ ശിവ!

 

നോട്ട്‌: ഞമ്മടെ എഡിറ്റര്‍ രേഞ്ഞ്ജിത്തെട്ടന്‍ ഇല്ലാത്തതിനാല്‍ എന്തെന്ക്കിലും അക്ഷര പിശാശ് ഉണ്ടെച്ചാ ക്ഷമിക്കുക. പിന്നെ ഗ്രാമര്‍ ഞമ്മ്ടെ അയലോക്കത്തെ കൂടെ പോലും പോയിട്ടില്ല. എല്ലാവരും പോക്കുംമ്പോ പോയ്‌ ആറാം തരാം പടിചിരുന്നാല്‍ കൂടെ ഭേതം ആയിരുന്നെത്ര. ഇനി ഇപ്പൊ എന്താ ചെയ്യുക .അന്ന് പോയ്‌ ശശി ടാകിസില്‍ പോയ്‌ ആറാം തമ്പുരാന്‍ കണ്ടു. ഞമ്മക് അതില്‍ ദുഃഖം ഒന്നും ഇല്ലാട്ടോ. എന്നാലും ഒന്ന്‌ ശ്രേമിക്കായിരുന്നു.

Subin George