കഥ ഇവിടെ ആരംഭിക്കുന്നു .

ഒരു കഥ എന്ന് പറയുമ്പോള്‍ പുര്‍ണ്ണമായിട്ടും കഥ മാത്രമാണ്.ജീവിച്ചിരിക്കുന്നവരൊടൊ മരിച്ചവരോടോ എന്തെങ്കിലും സാദൃശ്യം ഉണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രം ആണ്.  

പണ്ട് പണ്ട് മദിരാശിയില്‍ ശ്രിമാന്‍ രണ്ജിതെട്ടനും ബാബു മോനും പിന്നെ ഞാനും സുഖവും സമാധാനപരവുമായി വേറെ കാലമായി ജീവിച്ചിരുന്നു . വളരെ കൃത്യമായി പറഞ്ഞാല്‍ ഏക ദേശം രണ്ടു വര്‍ഷം..  
അങ്ങനെ അങ്ങനെ സുഖം ആയി ജീവിച്ചു വരുമ്പോള്‍ ആണ് പുതിയ കഥാപാത്രം ഉദയം ചെയ്യുന്നത്. അവിടെ ആണ് നമ്മുടെ മഹത്തായ കഥ ആരംഭിക്കുന്നത് . വളരെ കൃത്യം ആയി പറയുക ആണെങ്കില്‍ ഞങ്ങളുടെ ജീവിതത്തില്ലെക്ക് മാസ്റ്റര്‍ ടിന്റു മോന്‍ കടന്നു വരുന്നു. പാത്ര സൃഷ്ടിയില്‍ അധികം ഭാവനയുടെ ശക്തമായ അതിപ്രസരം ഇല്ലെങ്കില്‍ പോലും നിങ്ങള്ക്ക് നല്ല പോലെ ആസ്വദിക്കാന്‍ കാഴിയും എന്ന് വിശ്വസിക്കുന്നു.. ഞാന്‍ ഇനിയും ബോര്‍ അടിപ്പിക്കുന്നില്ല. കഥ ഇവിടെ ആരംഭിക്കുന്നു .  
അങ്ങനെ അങ്ങനെ ഞങ്ങള്‍ കഴിയുമ്പോള്‍ ശ്രിമാന്‍ ബാബു മോന് ഒരു അന്തര്‍ദേശിയ ഫോണ്‍ കാള്‍ വരുന്നു. ബാഗ്ലൂര്‍ നിന്നും അവരുടെ പഴയ സുഹൃത്ത് മദിരാശിയില്‍ ജോലി കിട്ടി വരുന്നു. അദേഹത്തിന് താമസിക്കാന്‍ ഒരു ഇടം വേണം. ഉടനെ ബാബു മോന്‍ എന്നെയും രണ്ജിതെട്ടനും വിളിച്ചു അനുവാദം ചോദിക്കുന്നു .അപ്പോള്‍ ഞാന്‍ ആള് എങ്ങനെ ഉണ്ട് ചോദിച്ചു. അപ്പോള്‍ ബംഗ്ലോര്‍ില്‍ ജനിച്ചു വളര്ന്നവന്‍ ആണെന്ന് മനസിലായി .അപ്പോഴേ ചങ്കു തകര്‍ന്ന്‌ ഞങ്ങള്‍ ഇരിപ്പായി . കാരണം ഞങ്ങളുടെ Standarads അദേഹത്തിന് അഡ്ജസ്റ്റ് ചെയ്യുവാന്‍ പറ്റുമോ എന്നായിരുന്നു ഡൌട്ട്.  

ഞങ്ങളുടെ Standards

1. രാവിലെ പത്തു മണി കഴിയാതെ എന്നിക്കരുത് .(അവധി ദിവസങ്ങളില്‍ അത് 12.30 അവരെ ആകും. ക്ഷമിക്കുക രണ്ജിതെട്ടന്‍ 7.30 എനിട്ട്‌ തെക്ക് വടക്ക് നടക്കും. അതോര് വല്യ കഥയാ പിന്നീട് പറയാം . 
2.രാവിലെ ഒരിക്കലും ബ്രേക്ക് ഫാസ്റ്റ് കഴിക്കരുത്. 
3.വീട് മാസത്തില്‍ ഒന്നില്‍ കൂടുതല്‍ വൃത്തി ആക്കരുത്.(അത് രണ്ടു മുസ് മാസം വരെ ആകാം) 
4. പറ്റുമേന്കില്‍ 5 star ഹോട്ടലില്‍ നിന്ന് മാത്രം ഊണ് കഴിക്കുക .അതായത് തട്ട് കടയില്‍ നിന്നല്ലാതെ ഉച്ചക്ക് കഴിക്കരുത് . 
5.പിന്നെ പട്ടുമെന്കില്‍ എവിടെയെന്കിലും തെണ്ടിതിരിഞ്ഞു നടക്കുക. ക്ഷമിക്കുക ബാബു മോനെ ഇതില്‍ നിന്നും ഒഴിവാക്കുന്നു. സഖാവ് ഒന്നുകില്‍ ഏതെങ്കിലും സിനിമയും ആയി പ്രേമിച്ചു കൊണ്ട് ലാപ്‌ ടോപിന്റെ മുമ്പില്‍ ഉണ്ടായിരിക്കും.അല്ലെങ്കില്‍ ക്ഷിണം ആയി കിടക്കുക ആയിരിക്കും.
പിന്നെ അതെ തട്ടുകടയില്‍ നിന്നും രാത്രി ഡിന്നര്‍ കഴിക്കുക .
 
ഇതാണ് ഞങ്ങളുടെ ഒരു ദിവസത്തെ ടൈം ടേബിള്‍  
തുടരും ( അക്ഷര തെറ്റുകള്‍ ക്ഷമിക്കുക)

Subin George
 • ശ്രീ

  തുടക്കത്തിലേ തുടരന്‍ പോസ്റ്റുകള്‍ ആണോ?

  ശരി… രസം പിടിച്ചു വരുകയായിരുന്നു. തുടരൂ…

  അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍ ഇവിടം ഒന്നു സന്ദര്‍ശിച്ചു നോക്കൂ… പ്രയോജനപ്പെട്ടേയ്ക്കും.

 • സുബിന്‍ ജോര്‍ജ്

  ഒരു തുടക്കകാരന് എന്ന നിലയില്‍ സാഹിത്യകാരന് ഏറ്റവും പ്രചോദനം ആകുന്നത് തനിക്കു ഒരാള് എങ്കിലും പ്രേക്ഷകന് ഉണ്ടെന്ന തിരിച്ചറിവാണ് .എന്റെ ആദ്യ പ്രേക്ഷകന് ആയി എന്നോട് സഹകരിച്ചതിന് നന്ദി . വീണ്ടും വീണ്ടും താങ്കളുടെ അഭിപ്രായങ്ങളും നിരുപണങ്ങളും പ്രേദീക്ഷിക്കുന്നു .വീണ്ടും വീണ്ടും എന്റെ പ്രേക്ഷകനായി സഹകരിക്കും എന്ന് വിശ്വസിക്കുന്നു

 • Adiana

  There are no words to describe how bdoacoius this is.