കഥ തുടരുന്നു..

അതിനു മുന്പുള്ള ഒരാഴ്ച ഒരു പക്ഷെ ഞങ്ങളുടെ ജീവിതമേ മാറ്റി മറിക്കപ്പെട്ടു  എന്ന്  പറയാം.

 ടിന്റു മോനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള് തുടങ്ങി .അതിനായി മൂന്നു മാസം ആയി (വെറും മൂന്നു മാസം) ആയി കഴുകാത്ത  ഞങ്ങളുടെ കൊട്ടാരം കഴുകി വൃത്തിയാക്കമെന്ന ആരോ അഭിപ്രായപെട്ടു.രണ്ജിതെട്ടന് സന്തോഷത്തോടെയും ബാബുമോന് വ്യസന സമേതവും  ജീവിതത്തിലാദ്യമായി ചൂല് കൈ കൊണ്ട് തോടെണ്ടി വരുമെന്ന ആശങ്കയോടെ ഈയുള്ളവനും അഭിപ്രായം അംഗീകരിച്ചു.അങ്ങനെ ഒരു ഞായറാഴ്ച ദിവസം രാവിലെ രാഹുകാലം നോക്കാതെ ഞങ്ങള് മഹാ ദൌത്യം തുടങ്ങി.

ഞങ്ങളുടെ കൊട്ടാരത്തെ പറ്റി അല്പം വിശദമായി വര്ണ്നിക്കേണ്ടി വരും. കഥാഗതിയില് കൊട്ടാരം ഒരു നല്ല പങ്കു വഹിക്കുന്നതനല്ലോ. ഒരു ഹാള് ,ഒരു ബെഡ് റൂം, ഒരു അടുക്കള ഒരു ബാത്രൂം പിന്നെ ഒരു കുഞ്ഞു ബാല്ക്കണി എന്നിവ ചേര്ന്നതാണ് മഹാ പ്രസ്ഥാനം.ഇത് പറയുമ്പോള് വീടിന്റെ ഉടമസ്ഥന്റെ കുഴിയില് പോയ പിതാമഹന്മാര് അടക്കം ഒരഞ്ചാറു തലമുറയില് ഉള്ള ആളുകളെ പച്ച മലയാള വാക്കുകളാല് ആദരിക്കാന് അടിയന് നിര്ബന്ധിതനാകുന്നു .  മഹാ  ദാരിദ്രവാസികളായ അവര്ക്ക്  ഏഴായിരം രൂഭാ എന്നിക്കോടുതിട്ടാണ് ഞങ്ങള് അഭയാര്ത്തികലെപ്പോലെ   ഇതിന്റെ ഉള്ളില് കഴിഞ്ഞു കൂടുന്നത്.(കൂടുതല് വിശദമായി പിന്നീടൊരിക്കല് പറയാംഒരു നീണ്ട കഥയാ..

 വരാന് പോകുന്നവന്വന്പുലിആണെന്കില് ഞങ്ങളുടെ വൃത്തി ,’ഭക്ഷണക്രമംഎന്നിവ അദ്ദേഹത്തിന് അഡ്ജസ്റ്റ് ചെയ്യാന് പറ്റുമോ എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ആശന്ക .അവസാനം ഞങ്ങള് അത് തീരുമാനിച്ചുഅതായത് അവന് ഏതാവനാനെന്കിലും ഞങ്ങള് ഞങ്ങള് ആയിത്തന്നെ തുടര്ന്നും ജീവിക്കും.ഏതോ ഒരുത്തന് വേണ്ടി ഞങ്ങളുടെ വര്ഷങ്ങളായുള്ള ശീലങ്ങള് മാറ്റാന് പറ്റുമോ?. ഇത്തിരി പുളിക്കുംപട്ടിയുടെ വാലോപല്ലിയുടെ വാലോ…. അങ്ങനെ എന്തോ ഒരു ചൊല്ല് ഉണ്ടല്ലോ..നല്ല ഓര് കിട്ടുന്നില്ല. 

ഏതായാലും അബദ്ധ വശാല് പോലും വരുന്ന ആഴ്ചകളില് വലിയ ഹൊടെലുകല്ആയ ധാബ, അരസപ്പര്, അന്ജപ്പര്, കുമരകം , പാലാക്കാരന് (ക്ഷമിക്കണം ഇവ ഒക്കെ ഞങ്ങളെ സംബന്ധിച്ച് പഞ്ച നക്ഷത്ര ഹോട്ടെലുകള് ആണ്, ചില മൂരാച്ചികള് പക്ഷെ സമ്മതിക്കില്ലങ്കിലും  ) തുടങ്ങിയയയെ പറ്റി ചിന്തിക്കുക പോലും അരുത് എന്നൊരു അഭിപ്രായം ബാബുമോനനെന്നു തോന്നുന്നു, അവതരിപ്പിച്ചു. എല്ലാവരും കൈ അടിച്ചു പാസ്സാക്കുകയും ചെയ്തു.

 അങ്ങനെ അങ്ങനെ ആസന്നവും അനിവാര്യവുമായ ദുരന്തതിനെ നേരിടാന് ഞങ്ങള് തയാറായി. രേന്ജിത്തെട്ടനും  ബാബുമോനും  മാത്രം കണ്ടിട്ടുള്ള ദുര്ഭൂതത്തിനായി (ദുര്മേദസ്സ് എന്ന് ഇപ്പൊ തിരുത്താം)ഞാന് കാത്തിരുന്നു….

Subin George
  • I told my kids we’d play after I found what I needed. Damnit.