കുരിശു വരുന്ന വഴി – മുന്നാം സ്ഥലം


എന്താണെന്നു അറിയില്ല കഥ എഴുത്ത് ഇപ്പോള് ഒരു “ഗും” ആയിട്ടു പോകുനില്ല . ടിന്റുവിന്റെ പ്രാക്ക് ആണോ ആവൊ. ഒരു നിരുപദ്രകര്യായ ഒരു നാട്ടു മൃഗത്തോട് ( അതോ കാട്ടു മൃഗമോ.. )കാണിക്കുന്ന കൃരതക്ക് കര്ത്താവിന്റെ പാര ആണോ ആവൊ. നോയമ്പ് കാലത്ത് ഈ തോട്ടിതരം കാണിച്ചാല് കര്‍ത്താവ്‌ പൊറുക്കുവോ ആവൊ..  

ക്ഷമിക്കുക കഥയില് നിന്നും ഇങ്ങനേ അറിയാതെ മാറി പോകുന്നതില് ക്ഷമിക്കുക. വളര്ന്നു വരുന്ന പ്രതിഭയോട് ( ഈ പാവപെട്ടവന് സ്വയം വിശേഷിപ്പിച്ചത് ആണേ ) ക്ഷമിക്കുക.  

അങ്ങനെ ടിന്റു മോന്റെ വണ്ടി ഞങ്ങളുടെ കൊട്ടാര മുമ്പില് എത്തിയതായി . അറിയിപ്പുണ്ടായി. ഞാന്‍ തങ്കതമിഴില് വഴി പറഞ്ഞു കൊണ്ട് അരമണിക്കൂര്‍ താമസിച്ചാലും എത്തിയല്ലോ. ദൈവമേ നന്ദി. അഞ്ചാറ് കിലോ മീറ്റര് അധികം പോകേണ്ടി വന്നുള്ളൂ എന്നും കേട്ടു .എന്റെ ഒരു തമിഴേ..  

അങ്ങനെ Mr.proffessional ലിനെ സ്വീകരിക്കാന് സഖാവ് താഴോട്ട് പോയി . .രീഞ്ഞ്ഞ്ഞിതെട്ടന്‍ വേണോ വേണ്ടയോ എന്ന അര്ദ്ധ ശങ്കയോടെ കുറച്ചു നേരം മോളില് തന്നെ ഇരുന്നു . അപ്പോഴാണ് ബാബു മോന്റെ ഫോണ് വന്നത് അതും തൊട്ടു താഴെ നിന്നും.
” ഇറങ്ങി വാടാ “
“എന്തെ”
“ഇങ്ങോട്ട് വാടാ”  
എന്തോ ഒരു ദൈന്യത ബാബു വിന്റെ സ്വരത്തില് ഉണ്ടോ എന്നെനിക്കു ഒരു ഡൌട്ട് . നോക്കിയപ്പോ രെന്ജിതെട്ടന് മുഖവും അതെ ഭാവത്തില് തന്നെ..

അത് കൊണ്ട് രെന്ജിതെട്ടന് അപ്പോഴേ താഴോട്ട് ഓടി .ഞാന് അത് വേണോ എന്ന് ആലോചിച്ചു പിന്നെ.വേണ്ട എന്ന് വിചാരിച്ചു ജാഡ ഇട്ടു നിന്നു


ഏതാനും നിമിഷങ്ങള്കം എന്റെ ഫോണിലും ഒരു വിളി .- രെന്ജിതെട്ടന് .ബാബുവിന്റെ സ്വരത്തിലുള്ള അതെ സ്വര വ്യതിയാനം. വാക്കുകള്ക്ക് മാത്രം വിത്യാസം.
 
” ഇറങ്ങി വാടാ “
 
” എന്തുവാടെ ”  
 
“ഇറങ്ങി വാടാ പട്ടി “( ശബ്ദം കനക്കുന്നു )

ഏതോ അപകടം മണത്തു. ഞാനും ഇറങ്ങി താഴോട്ട് ഓടി. അതാ അവിടെ..

നമ്മുടെ കഥാനായകന് കയ്യിലൊരു സാധനവുമായി (എന്താണാവോ പണ്ടാരത്തിന്റെ പേര്. ഗിത്ത്താരോ വയലിനോ എന്തോ ) നില്ക്കുന്നു .നില്പ് കണ്ടാല് “വാരം ആയിരം “സിനിമായില് സൂര്യ നിക്കുന്ന പോലെ ആണെന്ന വിചാരം. പക്ഷെ ശരിക്കും കണ്ടാന് അദ്നാന് സാമി ആ സാധനം ആയി നില്ക്കുന്ന പോലെ ഉണ്ട്. അതോ എന്‍ എല്‍ ബാലകൃഷ്ണനോ

“യെവന് വന് പുലി ആണോ ഹെന്റെ കട്താവേ ” എന്നോര്ത്ത് നടന്നു അടുതപ്പോ മുമ്പിലോട്ട് കൈനിണ്ട് വന്നു.
“യാ ഐ അം ടിന്റു “
” ഐ അം സുബിന്‍ 
നൈസ് ടു മീടു യു . 
…” 

(ഇങ്ങനേ ഒക്കെ പറയണം എന്ന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും വായില് വന്നുത് “വെല്ക്കം ടു ഉട്ടി ..” മാത്രം ആയിരുന്നു . അല്ലേലും ഈ മാങ്ങാ തൊലി ഭാഷ മാത്രം അവശ്യനേരത്ത് ഉപകാരം ഉണ്ടാവില്ലല്ലോ.. എത്ര ഇന്റര്‍വ്യൂ. . എത്ര GD .. ഒന്ന് വാ തുറന്നു കിട്ടാന്, വാ കീറിയ കര്‍ത്താവിനോടു കരഞ്ഞു പറഞ്ഞിട്ടും നോ രക്ഷ. .പുള്ളി വലിച്ചു പിടിച്ചു നോക്കിയിട്ടും ഈ തിരു വാ തുറന്നു കിട്ടിയില്ല . പിന്നെ അല്ലേ അപ്രദീക്ഷിതമായ അക്രമണം ..അതും ഒരു കര്ത്താവും സപ്പോര്ട്ട് നു ഇല്ലാത്തപ്പോ ..)  

അവസാനം (“@#@#$ മോനെന്നും മലയാളം പറയാന് മേലെ എന്ന് മനസില്‍ വിചാരിച്ചു കൊണ്ട് എന്തോ പറഞ്ഞു. “സുബിന് “എന്ന് മാത്രം വെളിയില് കേട്ടു .അതും ഒരു മുളലായി. അത് പറയാന്‍ ഒരു ഭാഷയും വേണ്ടല്ലോ.  

തുടരും.
Subin George
  • Malayalam Songs

    nice one..

    • Always a good job right here. Keep rolling on thorguh.

  • Austin Alers

    Love your blog!