സോദരി, നീ ഉറങ്ങു. ഈ മണ്ണിനു കാവലായി ഞങ്ങൾ ഉണ്ട്.

ഒരു പക്ഷെ, പോലീസും പത്രക്കാരും ഒക്കെ പറയുന്നത് ശരി ആണെങ്കിൽ നിർഭയ എന്നാ പേരിനു പിടഞ്ഞു വീണു മരിച്ച ആ പെണ്‍കുട്ടിയും അര്ഹയാണ് . ജീവിക്കാനുള്ള അവകാശം, അല്ലെങ്കിൽ സ്വന്ത്രയായി മരിക്കാനുള്ള അവകാശം ആ കപാളികരെ ചോദ്യം ചെയ്തതിന്റെ പേരില് നിനക്ക് നഷ്ടപെരുട്ടുവെങ്കിൽ നിയാണ് ശരിയായ രക്ത സാക്ഷി. ജനാധിപത്യം ഇന്നും ഒരുപാടു അകലെ ആണ് എന്ന് വീണ്ടും നമ്മളെ ഒര്മിക്കുവാൻ വീണ്ടും ഒരാള്കുടി. ഒരു പക്ഷേ നീ മാത്രമാണ് അങ്ങനെ വിളിക്കപെടാൻ അർഹ. .

എത്രയോ സ്ത്രീകൾ നടന്ന ആ വഴിയിൽ നീ എന്തിനു വഴിമാറി നടന്നു. നിനക്കും ചിന്തിച്ചു കൂടായിരുന്നോ, അപമാനവും കലിയക്കലും തലവിധി എന്ന്. എത്രയോ സ്ത്രീകൾ അങ്ങന ചിന്തിച്ചു കടന്ന വഴിത്താര അല്ലെ അത്.

നീ വിചാരിച്ചു കാണും ഗ്രാമത്തിന്റെ വീശുധി ഇവിടെ ഉണ്ട് എന്ന്. ഒരിക്കലും ഇല്ല. ഈ നാടും ഞങ്ങളും നന്നാവില്ല. എത്ര സുനാമികൾ വന്നാലും ഈ നാട് പഠിക്കില്ല.

നിന്നെ അന്വഷിച്ച ചെന്ന നിന്റെ പിതാവിനോട് ‘വാലൈന്റൈന്സ് ഡേ ‘ അല്ലെ വല്ലവന്റെ കൂടെ പോയ്‌ കാണും എന്ന് പറഞ്ഞപ്പോൾ , പുഴുഅരിച്ചു കിടന്ന നിന്റെ കാപാലികർ കടിച്ചു കീറിയ ശരിരതെക്കാലും നിനക്ക് വേദനിച്ചു എന്നനിക്കറിയാം .ആ പറഞ്ഞവന് പുത്രി ഉണ്ടാകരുതേ എന്നു ഞാൻ പ്രാർത്ഥിക്കുകയാണ് ആഗ്രഹിക്കുക ആണ്‌ . അല്ലെങ്കിൽ നീന്റെ ശാപം ആ കുട്ടിക്ക് എക്കും എന്ന് ഞാൻ ഭയക്കുന്നു. അരുത് മോളെ നിന്നെ പോലെ അബലയായി പിറന്നവൾ തന്നെ ആണ് അവളും. അവള്ക്കായി പ്രാർത്ഥിക്കു നീ. ഈ വൃത്തിക്കെട്ടജീവിതം സുരക്ഷിതം ആയി തീർത്തു മരിക്കാനായി.

സോദരി മാപ്. ഒരു ആണായി ജനിച്ചച്ചതിനു. പ്രതികരണ ശേഷി ഇല്ലാത്ത സമുഹത്തിന്റെ ഭാഗം ആയതിനു. ഒരു പെണ്‍കുട്ടി സമാധാനായി വഴി നടക്കാൻ പോലും സാധിക്കാത്ത തരത്തിൽ ഈ നാടിനെ മാറ്റിയ രാഷ്ടിയ വിഴുപ്പുകളെ ചുമക്കുന്നതിന്.

എന്നെങ്കിലും ഈ സമുഹം ഉന്നരും .അങ്ങനെ ഒരു നാൾ ഉണ്ടാകുവനായി നീ ഒരു രക്ത സാക്ഷി എന്നോര്ക്കുക നീ. നിന്റെ ആത്മാവിന് ശാന്തി നല്കാൻ നിന്റെ രക്തം വീണ ആ മണ്ണിൽ നിന്നും ഒരു സമുഹം ഉണര്ന്നു വരും.
എല്ലാത്തിനും പ്രതികരിക്കുന്ന, നാടിൻറെ നനക്കായി പ്രവത്തിക്കുന്ന ഒരു സമുഹം.

സോദരി, നീ ഉറങ്ങു. ഈ മണ്ണിനു കാവലായി ഞങ്ങൾ ഉണ്ട്.

Ps: These thoughts come in my Mind when I read/view news on Murder happen on Siruseri IT Park Chennai.

Describer:what ever I mentioned here is my own opinion and its my thoughts, if it hurt you or your ideologies, please close the page. This post has has no political; intentions too.

Subin George