All posts in Master tintu

കുരിശു വരുന്ന വഴി – മുന്നാം സ്ഥലം


എന്താണെന്നു അറിയില്ല കഥ എഴുത്ത് ഇപ്പോള് ഒരു “ഗും” ആയിട്ടു പോകുനില്ല . ടിന്റുവിന്റെ പ്രാക്ക് ആണോ ആവൊ. ഒരു നിരുപദ്രകര്യായ ഒരു നാട്ടു മൃഗത്തോട് ( അതോ കാട്ടു മൃഗമോ.. )കാണിക്കുന്ന കൃരതക്ക് കര്ത്താവിന്റെ പാര ആണോ ആവൊ. നോയമ്പ് കാലത്ത് ഈ തോട്ടിതരം കാണിച്ചാല് കര്‍ത്താവ്‌ പൊറുക്കുവോ ആവൊ..  

ക്ഷമിക്കുക കഥയില് നിന്നും ഇങ്ങനേ അറിയാതെ മാറി പോകുന്നതില് ക്ഷമിക്കുക. വളര്ന്നു വരുന്ന പ്രതിഭയോട് ( ഈ പാവപെട്ടവന് സ്വയം വിശേഷിപ്പിച്ചത് ആണേ ) ക്ഷമിക്കുക.  

അങ്ങനെ ടിന്റു മോന്റെ വണ്ടി ഞങ്ങളുടെ കൊട്ടാര മുമ്പില് എത്തിയതായി . അറിയിപ്പുണ്ടായി. ഞാന്‍ തങ്കതമിഴില് വഴി പറഞ്ഞു കൊണ്ട് അരമണിക്കൂര്‍ താമസിച്ചാലും എത്തിയല്ലോ. ദൈവമേ നന്ദി. അഞ്ചാറ് കിലോ മീറ്റര് അധികം പോകേണ്ടി വന്നുള്ളൂ എന്നും കേട്ടു .എന്റെ ഒരു തമിഴേ..  

അങ്ങനെ Mr.proffessional ലിനെ സ്വീകരിക്കാന് സഖാവ് താഴോട്ട് പോയി . .രീഞ്ഞ്ഞ്ഞിതെട്ടന്‍ വേണോ വേണ്ടയോ എന്ന അര്ദ്ധ ശങ്കയോടെ കുറച്ചു നേരം മോളില് തന്നെ ഇരുന്നു . അപ്പോഴാണ് ബാബു മോന്റെ ഫോണ് വന്നത് അതും തൊട്ടു താഴെ നിന്നും.
” ഇറങ്ങി വാടാ “
“എന്തെ”
“ഇങ്ങോട്ട് വാടാ”  
എന്തോ ഒരു ദൈന്യത ബാബു വിന്റെ സ്വരത്തില് ഉണ്ടോ എന്നെനിക്കു ഒരു ഡൌട്ട് . നോക്കിയപ്പോ രെന്ജിതെട്ടന് മുഖവും അതെ ഭാവത്തില് തന്നെ..

അത് കൊണ്ട് രെന്ജിതെട്ടന് അപ്പോഴേ താഴോട്ട് ഓടി .ഞാന് അത് വേണോ എന്ന് ആലോചിച്ചു പിന്നെ.വേണ്ട എന്ന് വിചാരിച്ചു ജാഡ ഇട്ടു നിന്നു


ഏതാനും നിമിഷങ്ങള്കം എന്റെ ഫോണിലും ഒരു വിളി .- രെന്ജിതെട്ടന് .ബാബുവിന്റെ സ്വരത്തിലുള്ള അതെ സ്വര വ്യതിയാനം. വാക്കുകള്ക്ക് മാത്രം വിത്യാസം.
 
” ഇറങ്ങി വാടാ “
 
” എന്തുവാടെ ”  
 
“ഇറങ്ങി വാടാ പട്ടി “( ശബ്ദം കനക്കുന്നു )

ഏതോ അപകടം മണത്തു. ഞാനും ഇറങ്ങി താഴോട്ട് ഓടി. അതാ അവിടെ..

നമ്മുടെ കഥാനായകന് കയ്യിലൊരു സാധനവുമായി (എന്താണാവോ പണ്ടാരത്തിന്റെ പേര്. ഗിത്ത്താരോ വയലിനോ എന്തോ ) നില്ക്കുന്നു .നില്പ് കണ്ടാല് “വാരം ആയിരം “സിനിമായില് സൂര്യ നിക്കുന്ന പോലെ ആണെന്ന വിചാരം. പക്ഷെ ശരിക്കും കണ്ടാന് അദ്നാന് സാമി ആ സാധനം ആയി നില്ക്കുന്ന പോലെ ഉണ്ട്. അതോ എന്‍ എല്‍ ബാലകൃഷ്ണനോ

“യെവന് വന് പുലി ആണോ ഹെന്റെ കട്താവേ ” എന്നോര്ത്ത് നടന്നു അടുതപ്പോ മുമ്പിലോട്ട് കൈനിണ്ട് വന്നു.
“യാ ഐ അം ടിന്റു “
” ഐ അം സുബിന്‍ 
നൈസ് ടു മീടു യു . 
…” 

(ഇങ്ങനേ ഒക്കെ പറയണം എന്ന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും വായില് വന്നുത് “വെല്ക്കം ടു ഉട്ടി ..” മാത്രം ആയിരുന്നു . അല്ലേലും ഈ മാങ്ങാ തൊലി ഭാഷ മാത്രം അവശ്യനേരത്ത് ഉപകാരം ഉണ്ടാവില്ലല്ലോ.. എത്ര ഇന്റര്‍വ്യൂ. . എത്ര GD .. ഒന്ന് വാ തുറന്നു കിട്ടാന്, വാ കീറിയ കര്‍ത്താവിനോടു കരഞ്ഞു പറഞ്ഞിട്ടും നോ രക്ഷ. .പുള്ളി വലിച്ചു പിടിച്ചു നോക്കിയിട്ടും ഈ തിരു വാ തുറന്നു കിട്ടിയില്ല . പിന്നെ അല്ലേ അപ്രദീക്ഷിതമായ അക്രമണം ..അതും ഒരു കര്ത്താവും സപ്പോര്ട്ട് നു ഇല്ലാത്തപ്പോ ..)  

അവസാനം (“@#@#$ മോനെന്നും മലയാളം പറയാന് മേലെ എന്ന് മനസില്‍ വിചാരിച്ചു കൊണ്ട് എന്തോ പറഞ്ഞു. “സുബിന് “എന്ന് മാത്രം വെളിയില് കേട്ടു .അതും ഒരു മുളലായി. അത് പറയാന്‍ ഒരു ഭാഷയും വേണ്ടല്ലോ.  

തുടരും.

ആഗമനം

അങ്ങനെസുദിനംസമാഗമംആയി. ഉച്ചആയപ്പോഴേക്കുംബാബുമോന്റെഫോണിന്അറിയിപ്പുണ്ടായി. ടിന്റുമോന്അവിടെനിന്നുംരണ്ടുമണിക്കത്തെബിമാനത്തില്പുറപ്പെടുംഎന്ന്. അത്കേട്ടപ്പോള്ആള്വന്പുലിആണെന്നുള്ളസത്യംഎല്ലാവര്ക്കുംമനസ്സില്ആയി. അല്ലെങ്കില്നാഴികക്ക്നാല്പത്തെട്ടുബസ്ഉണ്ട്മദിരാശിലേക്ക് . എന്നിട്ടും .. ഹും ..

ഏകദേശംഏഴുമണിക്ക്വരുംഎന്നാണ്അറിയിപ്പ്ഉണ്ടായത് . അങ്ങനെഒന്നുകൂടെറൂംഒക്കെക്ലീന്ആക്കാംഎന്ന്വിചാരിച്ചു .റൂമില്ഞങ്ങള്കുടിയേറിപാര്ത്തശേഷംഅങ്ങനെഒരുസംഭവംതന്നെആദ്യമാണ് . റൂംരണ്ടുപ്രാവശ്യംക്ലീന്ചെയ്യുക.. ഹോ.. അതുംഅടുത്തടുത്തദിവസങ്ങളില്‍ ..ഓര്ക്കാന്വയ്യ.. Continue reading →

കഥ തുടരുന്നു..

അതിനു മുന്പുള്ള ഒരാഴ്ച ഒരു പക്ഷെ ഞങ്ങളുടെ ജീവിതമേ മാറ്റി മറിക്കപ്പെട്ടു  എന്ന്  പറയാം.

 ടിന്റു മോനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള് തുടങ്ങി .അതിനായി മൂന്നു മാസം ആയി (വെറും മൂന്നു മാസം) ആയി കഴുകാത്ത  ഞങ്ങളുടെ കൊട്ടാരം കഴുകി വൃത്തിയാക്കമെന്ന ആരോ അഭിപ്രായപെട്ടു.രണ്ജിതെട്ടന് സന്തോഷത്തോടെയും ബാബുമോന് വ്യസന സമേതവും  ജീവിതത്തിലാദ്യമായി ചൂല് കൈ കൊണ്ട് തോടെണ്ടി വരുമെന്ന ആശങ്കയോടെ ഈയുള്ളവനും അഭിപ്രായം അംഗീകരിച്ചു.അങ്ങനെ ഒരു ഞായറാഴ്ച ദിവസം രാവിലെ രാഹുകാലം നോക്കാതെ ഞങ്ങള് മഹാ ദൌത്യം തുടങ്ങി. Continue reading →

കഥ തുടരുന്നു

ഞങ്ങളുടെ സോറി നമ്മുടെ ജീവിതം കോഞ്ഞാട്ട ആക്കിയ ബാബുമോനെ മനസ്സില്‍ പ്രാകിക്കൊണ്ട്‌ കൊണ്ട് ഞങ്ങള്‍ ആ സുദിനത്തിനായി കാത്തിരുന്നു .അവനെ പറ്റി അറിയാന്‍ ( ഞങ്ങളുടെ സ്ക്വകാര്യ അന്വേക്ഷണം ) എത്തിച്ചേര്‍ന്നത് ആളു പുലി ആണ് എന്നാണ് . അല്പം സംഗീതത്തിന്റെയും നൃത്തത്തിന്റെയും അസ്കിത ഉണ്ട് എന്നറിയാന്‍ സാധിച്ചു.ബംഗലൂര് കാരനായ ആ സഖാവിനായി ഞങ്ങള്‍ കാത്തിരുന്നു. ” വരാനുള്ള വയ്യാവേലി കാറ്‌ പിടിച്ചു വരും ” എന്ന ചൊല്ല് അന്വാര്ത്വമായി . Call taxie പിടിച്ചു തന്നെ വന്നു. അതും ഫ്ലൈറ്റില്‍. !! . എല്ലാം കിടുവാക്കിയ ബാബു മോന്‍ അതാ ഈ കഥാ കൃത്തിനെ പരിഗണിക്കുക പോലും ഇല്ലാതെ കിടന്നു ഉറങ്ങുന്നു. ദുഷ്ടന്‍ !!. .നിശിധിനിയുടെ നിശബ്ധധയില്‍ ലോകം കൂര്‍ക്കം ഉറങ്ങുമ്പോള്‍ (കടപ്പാട് . വീ ടീ ഭട്ടതിരിപ്പാടിനും പിന്നെ എന്റെ സ്വന്തം അപ്പനും . ആ കഥ ഞാന്‍ പിന്നീട് പറയാം ) കഷ്ടപ്പെട്ട് ഈ ടിന്റു ചരിതം രചനയില്‍ മുഴുകുന്ന ഈ കഥ കൃതിന്റെ വേദന ആര്‍ക്കു മനസിലാകും. ഒരു എഴുത്തുകാരന് കഥാ തന്തു നല്‍കുന്ന ആനന്ദം അവര്‍ക്ക് മന്സിലാകില്ലല്ലോ. കഥ തുടരുന്നു

കഥ ഇവിടെ ആരംഭിക്കുന്നു .

ഒരു കഥ എന്ന് പറയുമ്പോള്‍ പുര്‍ണ്ണമായിട്ടും കഥ മാത്രമാണ്.ജീവിച്ചിരിക്കുന്നവരൊടൊ മരിച്ചവരോടോ എന്തെങ്കിലും സാദൃശ്യം ഉണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രം ആണ്.  

പണ്ട് പണ്ട് മദിരാശിയില്‍ ശ്രിമാന്‍ രണ്ജിതെട്ടനും ബാബു മോനും പിന്നെ ഞാനും സുഖവും സമാധാനപരവുമായി വേറെ കാലമായി ജീവിച്ചിരുന്നു . വളരെ കൃത്യമായി പറഞ്ഞാല്‍ ഏക ദേശം രണ്ടു വര്‍ഷം..  
അങ്ങനെ അങ്ങനെ സുഖം ആയി ജീവിച്ചു വരുമ്പോള്‍ ആണ് പുതിയ കഥാപാത്രം ഉദയം ചെയ്യുന്നത്. അവിടെ Continue reading →

ആമുഖം

എല്ലാവര്ക്കും സ്വാഗതം.. കുറെ കാലം ആയി ഞാന്‍ ഒരു മലയാളം ബ്ലോഗ് തുടങ്ങണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു .

ഹ്രസ്വമെങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ ഒരായിരം ഓര്‍മ്മകള്‍ സമ്മാനിച്ചു കടന്നുപോകുന്ന “ടിന്ടു മോനും ” ഞങ്ങളും ചേര്‍ന്ന ജീവിതത്തില്‍ നിന്നു കുറെ ഏടുകള്‍ ഇവിടെ ആസ്വാദകര്‍ക്കായി സമര്‍പ്പിക്കുന്നു . സാഹിത്യ ലോകത്തിലെ ഈ ശിശുവിനോട് ആസ്വാദക ലക്ഷങ്ങള്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ ഞാന്‍ മുന്നേറട്ടെ..എല്ലാവരുടെയും അനുഗ്രഹാശിസുകള്‍ എന്നെയും ടിന്ടു മോനെയും ഈ ഉദ്യമത്തില്‍ സഹായിക്കും എന്ന് പ്രദീക്ഷിക്കുന്നു..